ചിറയിൻകീഴ്:കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയനുകീഴിലുള്ള സഭവിള ശ്രീനാരായണാശ്രമത്തിലെ ഓഫീസിൽ പ്രവർത്തനം മുടങ്ങിയിരിക്കുകയാണ്.ഈ ഓഫീസുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ നിർവഹിക്കാനുള്ള ശാഖാ യോഗം ഭാരവാഹികൾ, വനിതാ സംഘം മൈക്രോ ഫിനാൻസ് യൂണിറ്റ് അംഗങ്ങൾ എന്നിവർ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിളയുമായി (ഫോൺ.9447569512) ബന്ധപ്പെടണമെന്ന് യൂണിയൻ കൗൺസിൽ അറിയിച്ചു.