തിരുവനന്തപുരം : ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കാലാവധി അവസാനിച്ച കെട്ടിട നിർമ്മാണാനുമതിയുടെ കാലാവധി ഡിസംബർ മുപ്പത്തിയൊന്നുവരെ ദീർഘിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. മാർച്ച് പത്തിന് ശേഷം കാലാവധി അവസാനിച്ച എല്ലാ നിർമ്മാണാനുമതികൾക്കും ആനുകൂല്യം ലഭിക്കും. നിറുത്തിവച്ചിരിക്കുന്ന നിർമ്മാണങ്ങൾ ലോക്ക് ഡൗൺ കഴിയുന്നതോടെ പുന:രാരംഭിക്കുമ്പോൾ ഭൂരിഭാഗം അനുമതികളുടെയും കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മന്ത്രി എ.സി മൊയ്തീൻ അറിയിച്ചു.