തിരുവനന്തപുരം:ദോഹയിൽ നിന്നും തിരുവനന്തപുരത്ത് എത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം എല്ലാ തയ്യാറെടുപ്പുകളും നടത്തിവരുന്നതായി കളക്ടർ കെ.ഗോപാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിമാനത്താവളത്തിൽ നിന്നും യാത്രക്കാർ ലോഞ്ചിലേക്ക് ഇറങ്ങുമ്പോൾത്തന്നെ ഫെയ്‌സ് ഡിറ്റക്ഷൻ കാമറയിലൂടെ സ്‌ക്രീനിംഗിന് വിധേയരാക്കും.തുടർന്ന് അവിടെ സജ്ജീകരിച്ചിട്ടുള്ള ഏഴ് ഹെൽപ്പ് ഡെസ്‌കുകൾ വഴി യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കുകയും രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ച് പരിശോധിക്കും.യാത്രികരെയെല്ലാം നിർബന്ധമായും ക്വാറൻറ്റൈനിൽ പാർപ്പിക്കും.