covid

ആഗ്ര: കൊവിഡ് ബാധിച്ച് ആഗ്രയില്‍ മാദ്ധ്യമ പ്രവർത്തകൻ മരിച്ചു. പങ്കജ് കുല്‍ ശ്രേഷ്ഠ എന്ന മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനാണ് മരിച്ചത്. എസ്.എൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ബുധനാഴ്ച മുതല്‍ വെന്‍റിലേറ്ററിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭിച്ചത്.