gas-leak-

വിശാഖപട്ടണം: വിശാഖപട്ടണത്തെ എല്‍.ജി പോളിമര്‍ കെമിക്കല്‍ കമ്പനിയിൽ ഭീതി പരത്തി വീണ്ടും വാതകം ചോരുന്നു .ഇന്ന് പുലര്‍ച്ചയോടെയാണ് വീണ്ടും ചോര്‍ച്ച തുടങ്ങിയത്. വാതകം ഇപ്പോഴും ചോര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും അഞ്ച് കിലോമീറ്റര്‍ ചുറ്റളവളവിലുള്ളവരെ ഒഴിപ്പിക്കാന്‍ പോകുകയാണെന്നും വിശാഖപട്ടണം ഫയര്‍ ഓഫീസര്‍ സുരേന്ദ്ര ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണര്‍ ആര്‍.കെ.മീണ അറിയിച്ചു. 10 ഫയര്‍ യൂണിറ്റുകള്‍ അധികമായി വിന്യസിക്കുകയും ആംബുലന്‍സുകളും മറ്റു സേവനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.