തൃശൂർ: തൃശൂർ എരുമപ്പെട്ടിയില്‍ ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഭാഗവതപാരായണം. എരുമപ്പെട്ടി പാഴിയോട്ടുമുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നടത്തിയ ഭാഗവതപാരായണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറോളം പേരാണ് പങ്കെടുത്തത്. സംഭവത്തിൽ ബി.ജെ.പി സംസ്ഥാനസമിതിയംഗം ഇ.ചന്ദ്രന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി.
ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രമാണിത്. പൊലീസിനെ കണ്ട് ക്ഷേത്രത്തിലുണ്ടായിരുന്നു പകുതിയിലേറെ പേരും ഓടി രക്ഷപ്പെടുകയായിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും ക്ഷേത്രം അടച്ചിരുന്നില്ല. ഇവിടേക്ക് ദിവസവും ആളുകൾ എത്തിയിരുന്നു. രാവിലെഏഴരയോടെയായിരുന്നു സംഭവം. ലോക്ക് ഡൗൺ നിയമം ലംഘിച്ചതിനാണ് എരുമപ്പെട്ടി പൊലീസ് കേസെടുത്തത്. ലോക്ക് ഡൗൺ തുടങ്ങിയിട്ടും ക്ഷേത്രം അടച്ചിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. ദിവസവും പൂജയ്ക്ക് വിശ്വാസികളെത്തിയിരുന്നു.
പരിപാടിയിൽ പങ്കെടുത്ത കുട്ടികളെ കേസിൽ നിന്ന് ഒഴിവാക്കി. ആർഎസ്എസ് ശക്തികേന്ദ്രമാണ് പ്രദേശം.പ്രദേശത്തെ മറ്റ് ചില ക്ഷേത്രങ്ങളിലും വിലക്ക് ലംഘിച്ച് ആളുകൾ എത്തുന്നത് പൊലീസിന് തലവേദനയാണ്. ഇന്നലെ തൃശൂരിൽ തന്നെ കുന്നംകുളത്ത് വിലക്ക് ലംഘിച്ച് പ്രാർത്ഥന നടത്തിയ 13 പേരെ അറസ്റ്റ് ചെയ്തിരുന്നു.