trump

വാഷിംഗ്‌ടൺ: സഹായിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എല്ലാദിവസും താന്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയനാവുമെന്ന് വ്യക്തമാക്കി ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ സുരക്ഷാ സംഘത്തിലെ ഒരാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇദ്ദേഹവുമായി തനിക്ക് അടുത്ത ബന്ധമില്ലെന്ന് ട്രംപ് വ്യക്തമാക്കി.

കൊവിഡ് സ്ഥിരീകരിച്ചയാളെ തനിക്കറിയാം. നല്ല വ്യക്തിയാണ്. എന്നാല്‍ തനിക്കും വളരെ കുറച്ച് മാത്രമേ ഇയാളുമായി ഇടപഴകേണ്ടി വന്നിട്ടുള്ളൂ, എന്നിരുന്നാലും വൈറസ് ബാധയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ താനും വൈറ്റ് ഹൗസ് ജീവനക്കാരും നിശ്ചിത ദിവസം വരെ ഇനി എല്ലാ ദിവസവും കൊവിഡ് പരിശോധന നടത്തുമെന്ന് ട്രംപ് വ്യക്തമാക്കി. നേരത്തെ ട്രംപ് ആഴ്ചയില്‍ ഒന്ന് നിലയില്‍ കോവിഡ് പരിശോധന നടത്തിയിരുന്നു.