ടെഹ്‌റാന്‍: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനില്‍ ശക്തമായ ഭൂചലനത്തിൽ ഒരാൾ മരിച്ചു. ഭൂചലനത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയോടെയാണ് ഭൂചലനമുണ്ടയാത്.
കിഴക്കന്‍ പ്രദേശമായ, 55 കിലോമീറ്റർ അകലെയുള്ള ദമാവന്ദ് നഗരത്തിന് സമീപത്താണ് രാവിലെ ഭൂചലനം അനുഭവപ്പെട്ടത്. പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ സ്ഥലത്താണ് ഭൂചലനമുണ്ടായത്. തുടര്‍ന്ന് ആളുകള്‍ വീടുകള്‍ വിട്ട് പുറത്തേക്ക് ഓടി. തുടര്‍ ചലനങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്ന് വീടിനു പുറത്താണ് ആളുകള്‍ കഴിയുന്നതെന്ന് വാര്‍ത്താ ഏജന്‍സികൾ റിപ്പോർട്ട് ചെയ്യുന്നു.