flight-

ന്യൂഡൽഹി: പ്രവാസികളെ നാട്ടിലെത്തിക്കുന്നിന്റെ ഭാഗമായി കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനയാത്രയുടെ കാര്യത്തിൽ അനിശ്ചിതത്വം മാറുന്നില്ല. നാളത്തേക്ക് നിശ്ചയിച്ച ഹൈദരാബാദ്, കൊച്ചി വിമാനസർവീസുകൾക്ക് കുവൈറ്റ് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ഇതുവരെ ലഭിക്കാത്തതാണ് കാരണം.പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരെ ആദ്യം നാട്ടിലെത്തിക്കണമെന്ന കുവൈറ്റിന്റെ ആവശ്യത്തോട് ഇന്ത്യ അനുകൂലമായി പ്രതികരിക്കാത്തതാണ് വ്യോമയാന മന്ത്രാലയത്തിന്റെ കടുത്തനിലപാടിന് കാരണം

എന്നാണ് കരുതുന്നത്.

കഴിഞ്ഞമാസം പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ആറായിരത്തോളം ഇന്ത്യക്കാരെ നാട്ടിലേക്ക് സൗജന്യമായി മടക്കിയെത്തിക്കാമെന്ന് കുവൈത്ത് അറിയിച്ചിരുന്നു.ഇതിനായുള്ള കുവൈറ്റ് എയർവെയ്സ്, ജസീറ എയർവെയ്സ് എന്നീ വിമാനങ്ങൾക്ക് ഇന്ത്യ ഇതുവരെ പ്രവേശനാനുമതി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ്, പൊതുമാപ്പ് അനുവദിച്ചവരെ രാജ്യത്ത് നിർത്തിയിട്ട് മറ്റുള്ളവരെ കൊണ്ടുപോകാൻ കുവൈത്ത് അനുമതി നൽകാത്തതെന്നാണ് സൂചന. പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാരെ ആദ്യം നാട്ടിലെത്തിക്കണമെന്നാണ് കുവൈറ്റിന്റെ നിലപാട്. നിലവിൽ ഇവരെ പ്രത്യേക കേന്ദ്രത്തിലാണ് തങ്ങളുടെ ചെലവിൽ കുവൈറ്റ് സർക്കാർ ചെലവിൽ താമസിപ്പിച്ചിരിക്കുകയാണ്.

സ്വന്തം പൗരൻമാരെ തിരികെ കൊണ്ടുപോകാത്ത രാജ്യങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് സ്പീക്കർ മർസൂഖ് അൽ ഘാനിം ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ഇരുരാജ്യങ്ങളും തിരക്കിട്ട ചർച്ച നടത്തുണ്ട്.