icmr-covid-n19

ന്യൂഡൽഹി : മൂന്നാംഘട്ട ലോക്ക്ഡൗണിലേക്ക് കടന്നിട്ടും രാജ്യത്ത് രോഗബാധിതരുടെയെണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ കൊവിഡ് സമൂഹവ്യാപനത്തിലെത്തിയോ എന്നറിയാൻ ഐ.സി.എം.ആർ പഠനം നടത്തും. ഹോട്ട്സ്പോട്ടുകളടങ്ങുന്ന 75 ജില്ലകളെ ഇതിനായി തിരഞ്ഞെടുത്തുകഴിഞ്ഞു. ഒരോ ജില്ലയിലും 400 പേരെ പരിശോധനയ്ക്ക് വിധേയരാക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.

കൊവിഡ് രോഗിയുമായി സമ്പർക്കം പുലർത്താതെ രോഗലക്ഷണങ്ങൾ കാണിക്കുന്നവരെയാണ് പരിശോധിക്കുക. റാപിഡ് ടെസ്റ്റിന് പകരം എലിസ ടെസ്റ്റാണ് നടത്തുക.മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിലാണ് കൊവിഡ് വർതോതിൽ കൂടുന്നത്. രോഗവ്യാപനം സമൂഹവ്യാപനം എന്ന മൂന്നാംഘട്ടത്തില്ലെത്തിയിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇപ്പോഴും ആവർത്തിച്ച് പറയുന്നത്.