ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 103 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 56,342 ആയി. ഇതില്‍ 37,916 പേര്‍ നിലവില്‍ രോഗബാധിതരായി തുടരുന്നവരാണ്. 1886 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 16539 പേര്‍ രോഗമുക്തി നേടി.3390 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
മഹാരാഷ്ട്ര ഗുജറാത്ത് ഡല്‍ഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതൽ പേർ മരിച്ചത് മഹാരാഷ്ട്രയിലാണ് -651 പേർ. 16758 കേസുകളുമായി മഹാരാഷ്ട്രയാണ് സ്ഥിരീകരിച്ച കേസുകളിൽ മുന്നില്‍. 3094 പേര്‍ മഹാരാഷ്ട്രയില്‍ രോഗമുക്തി നേടി. ഗുജറാത്ത് 6625, ഡല്‍ഹി 5532, തമിഴ്‌നാട് 4829, രാജസ്ഥാന്‍ 3317, മദ്ധ്യപ്രദേശ് 3138 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക്. രോഗമുക്തി നിരക്കില്‍ കേരളമാണ് മുന്നില്‍. ആകെ സ്ഥിരീകരിച്ച 503 കേസുകളില്‍ 469 പേരും സംസ്ഥാനത്ത് രോഗമുക്തി നേടി. തമിഴ്‌നാട്ടില്‍ 508 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം 37 ആയി.