മൺസൂൺ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാലമാണ്.വേനൽച്ചൂടിന് ശേഷം ആർത്തുല്ലസിച്ച് പെയ്യുന്ന മഴ മണ്ണും മനസും തണുപ്പിക്കുന്നു. എന്നാൽ മഴയുടെ ശക്തി കടുക്കുമ്പോൾ
ആദ്യമുണ്ടായിരുന്ന സന്തോഷം പിന്നീട് ഉണ്ടാകില്ല. സന്തോഷത്തിനൊപ്പം ആവലാതി നിറഞ്ഞ ദിനങ്ങളായിരിക്കും പിന്നീടങ്ങോട്ട്. മഴക്കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒന്നാണ് വീടുകളുടെ സംരക്ഷണം.
മഴക്കാലം തുടങ്ങും മുൻപ് ആദ്യം ഉറപ്പുവരുത്തേണ്ടത് മേൽക്കൂരയിൽ വിള്ളലുകളില്ലായെന്നതാണ്. കാരണം മഴപെയ്താൽ വിള്ളലുകളിലൂടെ വെള്ളം താഴേക്കിറങ്ങാൻ സാധ്യത കൂടുതലാണ്. അതിനാൽ അത്തരം വിള്ളലുകൾ എല്ലാം ആദ്യം അടച്ചെന്ന് ഉറപ്പാക്കണം. ഒപ്പം മഴവെള്ളം ഇറങ്ങുന്ന പൈപ്പുകളും വെള്ളം ഒഴുകിപ്പോകാൻ പാകത്തിലാണോ ഉള്ളതെന്ന കാര്യവും ഉറപ്പാക്കണം. ഫൗണ്ടേഷൻ വാളുകളിലെ വിള്ളലുകളും ഇല്ലെന്ന് ഉറപ്പാക്കണം. കനത്ത മഴ പെയ്യുമ്പോൾ തണുപ്പ് വീടിനകത്ത് നിൽക്കാനും പിന്നീട് അത് പല അസുഖങ്ങൾക്കും കാരണമാകാനും ഇടയുണ്ട്. അതിനാൽ ആവശ്യത്തിന് വെന്റിലേഷൻ വീട്ടിൽ ഉണ്ടെന്ന് ഉറപ്പാക്കണം. നനവും തണുപ്പും ശരീരത്തിന് ഒട്ടും നല്ലതല്ല. അതിനാൽ ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
മഴക്കാലത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത് ഷോക്കടിച്ചാണ്. അതിനാൽ മഴക്കാലത്തിന് മുൻപ് നിങ്ങളുടെ വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് അപകടം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കണം. വീടിന് പുറത്തുള്ള സ്വിച്ച് ബോർഡുകൾ കവർ ചെയ്യുക, ജനറേറ്റർ റൂം ശരിയായ രീതിയിൽ തന്നെയാണോ പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കുക. ഇതൊക്കെ ഇലക്ട്രീഷ്യന്മാരെ കൊണ്ട് തന്നെ ചെക്ക് ചെയ്ത് ഉറപ്പാക്കാൻ നോക്കണം.
മഴക്കാലമായാൽ വീട്ടിലെ തുണികളും കാർപ്പറ്റുകളുമെല്ലാം നനഞ്ഞിരിക്കും. മഴയത്ത് കാർപ്പറ്റുകൾ നന്നായി സൂക്ഷിക്കാൻ നോക്കണം. ഇല്ലേങ്കിൽ നനഞ്ഞ തുണികളും നിലത്തെ കാർപ്പറ്റുകളുമെല്ലാം രോഗം പിടിക്കാൻ കാരണമാകും. ഒപ്പം തുണികളിൽ നിന്നുള്ള ദുർഗന്ധം വീട്ടുകാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും.
മഴപെയ്താല്‍ ഏറ്റവും പെട്ടെന്ന് നശിക്കുന്നത് വീട്ടിലെ ഫർണിച്ചറുകൾ ആകും. അതിനാൽ ഇവ വെള്ളം തട്ടാതെ നോക്കാൻ ശ്രദ്ധിക്കണം. അലമാരകളിലും മറ്റും വെള്ളം കടക്കാതിരിക്കാൻ നഫ്താലെൻ ബോളുകൾ ഉപയോഗപ്പെടുത്താം. ഇത് വസ്ത്രങ്ങളിലും മറ്റും ഈർപ്പം തട്ടാതെ സംരക്ഷിക്കാൻ സഹായിക്കും.
മഴക്കാലത്ത് വീട്ടിൽ ഈർപ്പം കൊണ്ടുള്ള ദുർഗന്ധം പടരാൻ ഇടയുണ്ട്. അതുകൊണ്ട് തന്നെ വീട് വൃത്തിയായി സൂക്ഷിക്കണം. വീട്ടിൽ സുഗന്ധം പരത്തുന്ന വസ്തുക്കൾ സൂക്ഷിക്കുന്നത് നല്ലതായിരിക്കും. അതുപോലെ തന്നെ സുഗന്ധം പരത്തുന്ന മെഴുകുതിരികൾ കത്തിക്കുന്നതും നല്ലതായിരിക്കും. അറ്റകുറ്റപണികൾ നടത്തരുത്. മഴക്കാലത്ത് വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തരുത്. അതേസമയം വാട്ടർപ്രൂഫിങ്ങ് ജോലികൾ നടത്താം. എന്നാൽ വീട് മുഴുവൻ മോടിപ്പിടിപ്പിക്കാൻ ഉദ്ദേശിക്കുകയാണെങ്കിൽ അതൊക്കെ മാറ്റിവെക്കാം..
മഴ തുടങ്ങിയാലുള്ള പ്രധാന പ്രശ്നങ്ങൾ അപ്പാർട്ട്മെന്റുകളിൽ വെള്ളം കയറി വിള്ളലുകൾ വരാൻ സാധ്യത ഉണ്ടെന്നതാണ്. തീർന്നില്ല, പൈപ്പുകളുടെ ലീക്കേജ്, പവർകട്ട്, വെള്ളം തടസപ്പെടൽ ഇതൊക്കെ ഇതിന്റെ ബാക്കി പത്രങ്ങളാണ്. അതേസമയം മഴയ്ക്ക് മുൻപേ തന്നെ ഇക്കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ ഒരു പരിധിവരെ അപ്പാർട്ട്മെന്റിന് സംഭവിക്കാൻ സാധ്യത ഉള്ള കേടുപാടുകൾ തടയാം.
ജനറേറ്ററുകളുടെ പ്രവർത്തനം ശരിയായ രീതിയിലാണെന്ന് ഉറപ്പാക്കുക. അതേസമയം അത്തരം പ്രവൃത്തികൾ സ്വയം ചെയ്യാതെ ഇലക്ട്രീഷ്യന്മാരെ കൊണ്ട് ചെയ്യിക്കുക.
സ്വിമ്മിങ്ങ് പൂൾ വൃത്തിയായി സംരക്ഷിക്കാൻ നോക്കണം. പൂളിലെ വെള്ളം മാറ്റാനും വെള്ളത്തിന്റെ ശുദ്ധത പരിശോധിക്കുകയും വേണം. പൂളിൽ കുട്ടികൾ ഇറങ്ങുമ്പോൾ പ്രത്യേക ശ്രദ്ധ കൊടുക്കണം, മഴ ആയതിനാൽ തെന്നി വീഴാനുള്ള സാധ്യത കൂടുതലുണ്ട്. അത് കൂടുതൽ ശ്രദ്ധിക്കണം.
മഴക്കാലത്ത് ലിഫ്റ്റുകളുടെ പ്രവർത്തനം തടസപ്പെട്ടേക്കാം. അതുകൊണ്ട് തന്നെ അപ്പാർട്ട്മെന്റുകളിലെ ആളുകളുടെ സുഖമമായുള്ള പോക്കുവരവിന് ലിഫ്റ്റുകളുടെ അറ്റകുറ്റപണികൾ നേരത്തേ ചെയ്യുന്നത് നല്ലതായിരിക്കും. ലിഫ്റ്റിന്റെ ചലിക്കുന്ന ഭാഗങ്ങളിൽ ഗ്രീസ് ഇട്ട് സൂക്ഷിക്കണം. ജനലുകളും ബാൽക്കണികളും ടാർപോളിനാൽ പൊതിഞ്ഞ് വെയ്ക്കാം.
മഴക്കാലത്ത് അപ്പാർട്ട്മെന്റിന് അകത്തേക്ക് വെള്ളം കയറാൻ സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ ജനലുകളും വാതിലുകളും അടച്ചിട്ടുണ്ടെന്ന് എപ്പോഴും ഉറപ്പാക്കണം. ഒപ്പം ബാൽക്കണികളും ജനലുകളുടെ ഭാഗങ്ങളും ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് പൊതിഞ്ഞ് സൂക്ഷിക്കണം. വാതിലുകൾക്ക് അടയ്ക്കാനും തുറക്കാനും തടസം.
വാതിലുകൾ തുറക്കാനും അടയ്ക്കാനും തടസം ഉണ്ടായേക്കാൻ സാധ്യത ഉണ്ട്. അതിനാൽ കാർപ്പന്റർമാരുടെ സഹായം തേടാം.
ഇലക്ട്രോണിക് ഉപകരണങ്ങൾ സുരക്ഷിതമായി ഉപയോഗിക്കണം. എർത്തിങ്ങ് പ്രോപ്പർ ആണെന്ന് ഉറപ്പാക്കണം. കബോഡുകൾ സംരക്ഷിക്കണം. വെള്ളം കടക്കാത്ത രീതിയിൽ കബോർഡുകൾ സംരക്ഷിക്കണം. വേപ്പിലകൾ സൂക്ഷിക്കുന്നത് ഈർപ്പം ഇല്ലാതാക്കാൻ സഹായിക്കും.