pravasi-

അബുദാബി: യു.എ.ഇയിൽ കൊവിഡിന് ഒരു ശമനവുമില്ല. ഇന്നലെ 502 പേർക്കുകൂടി രോഗം ബാധിച്ചു. എട്ട് പേർകൂടി ഇന്നലെ മരിച്ചതോടെ മരിച്ചവരുടെ എണ്ണം 165 ആയി. ഇനിയും രോഗബാധിതരുടെ എണ്ണം കൂടുമെന്നാണ് വിലയിരുത്തൽ. രോഗം ഒരു വശത്ത് വലയ്ക്കുമ്പോൾ മറുവശത്ത് ജോലിയില്ലാതാകുന്നത് മറ്റൊരു പ്രശ്നമാവുകയാണ്.

കൊവിഡ് പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ മലയാളികൾക്ക് ജോലി നഷ്ടമായത് യു.എ.ഇലാണ്.

സംസ്ഥാനത്തേക്ക് മടങ്ങി വരുന്നതിന് 4,42,238 പ്രവാസികളാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തത്.ഇതിൽ 1,96,039 പേർ യു.എ.ഇയിൽ നിന്നുള്ളവരാണ്. ഇതിൽ 61,009 പേർ ജോലി നഷ്ടപ്പെട്ടവരാണ്.

വിസാ കാലാവധി തീർന്നവരുടെ പട്ടിക വേറെ. സൗദിയിൽ നിന്ന് രജിസ്റ്റർ ചെയ്തവരിൽ 10,000 പേർ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങി വരാൻ തയ്യാറെടുക്കുന്നു. ഖത്തറിൽ 8000 പേർക്കാണ് ജോലി നഷ്ടമായത്..