spinach

ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടി നല്‍കുന്ന പോഷകങ്ങൾ, ആന്റിഓക്സിഡന്റുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് പ്രകൃതിദത്തമായ നമ്മുടെ ചീര. ചീര മുടിയുടെ വളർച്ചയ്ക്ക് എങ്ങനെ സഹായിക്കുന്നു എന്നതിനെക്കുറിച്ച് നമുക്കു നോക്കാം.

ചീര ഹെയർ ഓയിൽ കൂട്ട്

വേവിച്ചതോ അല്ലാത്തതോ ആയ പകുതി കപ്പ് ചീര ഇടിച്ചു പിഴിഞ്ഞ് പൾപ്പ് വേർതിരിക്കുക. ഈ ചീര പൾപ്പ് നിങ്ങളുടെ സാധാരണ എണ്ണയോ അല്ലെങ്കിൽ ഒലിവ് ഓയിലോ ചേർത്ത് മുടിയിൽ പുരട്ടി ഒരു മണിക്കൂർ ഉണങ്ങാൻ വിടുക. തുടർന്ന് ഷാംപൂ, കണ്ടീഷനർ എന്നിവ ഉപയോഗിച്ച് കഴുകുക. ഈ മിശ്രിതം നിങ്ങളുടെ മുടിയുടെ വളർച്ചയെ സഹായിക്കുന്നു. നിങ്ങളുടെ തലമുടി ആഴത്തിൽ പരിപോഷിപ്പിക്കുകയും തലമുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു.

ചീര ഹെയർ പായ്ക്ക്

ഒരു കപ്പ് ചീര ഇല എടുത്ത് ഒരു ടേബിൾ സ്പൂൺ തേനോ ഒലിവ് ഓയിലോ കാസ്റ്റർ ഓയിലിലോ കലർത്തുക. ഇതൊന്നുമില്ലെങ്കിൽ വെളിച്ചെണ്ണയുമാകാം. ഈ മിശ്രിതം ഒരു മിക്‌സറിൽ അടിച്ച് മൃദുവായ പേസ്റ്റ് രൂപത്തിലാക്കുക. ഉപയോഗം എളുപ്പമാക്കാൻ നന്നായി മിക്‌സ് ആയോ എന്ന് പരിശോധിക്കുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടുക. അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ഉണങ്ങാൻ വിട്ട ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക.

നിങ്ങൾക്ക് ഓരോ ആഴ്ചയും ഈ ഹെയർ പായ്ക്ക് പ്രയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ വളർച്ച കൂട്ടുകയും അതുപോലെ മുടി കൊഴിച്ചിൽ തടയുകയും ചെയ്യും. ഇത് നിങ്ങളുടെ കേടായ മുടി പുതുക്കുകയും മിനുസമാർന്നതും തിളങ്ങുന്നതുമായ മുടി പ്രദാനം ചെയ്യുകയും ചെയ്യുന്നു.

ചീര പാനീയം

മുടിയുടെ വളർച്ചയ്ക്ക് ചീര ജ്യൂസും കുടിക്കാം. വ്യത്യസ്ത പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് നിങ്ങൾക്ക് ചീര ജ്യൂസ് മിശ്രിതമാക്കാവുന്നതാണ്. ചീര, പപ്പായ, വാഴപ്പഴം എന്നിവ കഴുകി അതിൽ പാൽ ചേർത്ത് ബ്ലെന്‍ഡറിൽ കലർത്തുക. നന്നായി മിക്‌സ് ചെയ്ത് സ്മൂത്തിയാക്കി ദിവസവും രാവിലെ പ്രഭാതഭക്ഷണത്തോടൊപ്പം ഉപയോഗിക്കാവുന്നതാണ്. ഇത് ഒരാഴ്ചയ്ക്കുള്ളിൽ നിങ്ങളുടെ മുടിക്ക് മികച്ച ഫലം നല്‍കും.