ന്യൂഡൽഹി: ലോക്ക്ഡൗണിനു ശേഷമുള്ള പദ്ധതികളില്‍ സര്‍ക്കാര്‍ സുതാര്യത വരുത്തേണ്ടതുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്ക്ഡൗണിന് ശേഷം രാജ്യം എപ്പോള്‍ പൂര്‍ണ്ണമായി തുറക്കും, എന്താണ് മാനദണ്ഡം എന്നിവ ജനങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ വ്യക്തമാക്കണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു.
സ്വിച്ചിടുന്നതും ഓഫാക്കുന്നതുപോലെയല്ല കാര്യങ്ങളെന്നും ലോക്ക്ഡൗണ്‍ കാരണം ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് പിന്തുണ നല്‍കാതെ നമുക്കിങ്ങനെ തുടരാനാവില്ലെന്നും രാഹുൽ പറഞ്ഞു. ലോക്ക്ഡൗണ്‍ മാനസിക പ്രയാസങ്ങളും ഉണ്ടാക്കും. രാജ്യത്ത് വലിയ പരിവര്‍ത്തനവും കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനവും ആവശ്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.