ബീജിംഗ്: ലൈംഗിക ബന്ധത്തിലൂടെ കൊവിഡ് പകരുമോ?ഇതിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നാണ് ചൈനീസ് ഗവേഷകരുടെ അഭിപ്രായം. കൊവിഡ് ബാധിതരുടെ ശുക്ലപരിശോധന നടത്തിയതിൽ വൈറസിന്റെ സാന്നിദ്ധ്യം ഗവേഷണ സംഘം കണ്ടെത്തുകയായിരുന്നു. രോഗബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ച 38 പുരുഷന്മാരുടെ ശുക്ലപരിശോധനയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
എന്നാൽ തുടർ പഠനങ്ങൾ നടത്താത്തതിനാൽ ലൈംഗിക ബന്ധത്തിലൂടെ ഈ വൈറസ് മറ്റൊരാളിലേക്ക് പകരുമെന്ന് വ്യക്തമായിട്ടില്ല. ഷാങ്കയി മുൻസിപ്പൽ ആശുപത്രിയുടെ റിപ്പോർട്ട് ജാമ നെറ്റ്‌വർക്ക് ഓപ്പണിൽ വ്യാഴാഴ്ചയാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്..
അതേസമയം കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച പഠനത്തിന് വിരുദ്ധമായ കാര്യങ്ങളാണ് പുതിയ പഠനത്തിലുള്ളത്. പഴയ പഠന പ്രകാരം രോഗം സ്ഥിരീകരിച്ച് എട്ട് ദിവസം കഴിഞ്ഞ ശേഷം നടത്തിയ ശുക്ല പരിശോധനയിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ല.