pic

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള പതിമൂന്ന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 24 മണിക്കൂറിനിടെ പുതിയ കൊവിഡ് രോഗികൾ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ അറിയിച്ചു.കേരളം, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, മിസോറാം, മണിപ്പുർ, ഗോവ, മേഘാലയ, ലഡാക്ക്, അരുണാചൽ പ്രദേശ്, ഒഡിഷ, ആൻഡമാൻനിക്കോബാർ എന്നി സംസ്ഥാനങ്ങളിലും ദാമൻദിയു, സിക്കിം, നാഗലാൻഡ്, ലക്ഷദ്വീപ് തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പുതിയ രോഗികളില്ലാത്തത്.

3,561 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ സ്ഥിതി ഏറെ മെച്ചമാണെന്ന് മന്ത്രി പറഞ്ഞു.
കൊവിഡ് മൂലമുള്ള മരണനിരക്ക് 3.3 ശതമാനം. രോഗമുക്തി നേടുന്നതിന്റെ നിരക്ക് 28.83 ശതമാനവും, .1,084 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.327 പൊതുമേഖലാ ലാബുകളിലും 118 സ്വകാര്യ ലാബുകളിലുമായി 95,000 കൊവിഡ് ടെസ്റ്റുകൾ ദിവസേന നടത്തുന്നുണ്ട്. ഇതുവരെ 13,57,442 ടെസ്റ്റുകൾ രാജ്യത്തിനകത്ത് നടത്തി. രാജ്യത്തെ 180 ജില്ലകളിൽ ഏഴ് ദിവസമായി പുതിയ കൊവിഡ് കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല.