covid

2019 ഒക്ടോബറിൽ തന്നെ കൊറോണ വൈറസ് മനുഷ്യശരീരത്തിൽ കയറിയെന്ന് ലണ്ടനിലെ ശാസ്ത്രജ്ഞരുടെ വിദഗ്ദ്ധ സംഘം ഒരു പഠനത്തിൽ പറയുന്നു.

ലോകത്തെമ്പാടുനിന്നും ശേഖരിച്ച 7000 രക്തസാമ്പിളുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിഗമനം.

ജിനോം സ്വീകൻസുകൾ ശാസ്ത്രീയമായി വിലയിരുത്തിയത് ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെയും റീയൂണിയൻ ഐലന്റ് യൂണിവേഴ്സിറ്റിയിലെയും ശാസ്ത്രജ്ഞരുടെ സംയുക്ത സംഘമാണ്.

കഴിഞ്ഞ വർഷം ഒക്ടോബർ 6നാവും സാർസ് കോവ് 2 മനുഷ്യശരീരത്തിൽ ആദ്യമായി പ്രവേശിച്ചതെന്നാണ് ഇവരുടെ കണ്ടെത്തൽ. ഇതുവരെ നവംബർ 17നാണ് ഇത് മനുഷ്യശരീരത്തിൽ പ്രവേശിച്ചതെന്നാണ് പൊതുവെ കരുതിയിരുന്നത്. ഇത് ചൈന നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു.

വൈറസിന് പല ഘട്ടങ്ങളിലായി മ്യൂട്ടേഷൻ സംഭവിച്ചിട്ടുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

കൊറോണ വൈറസ് യൂറോപ്പിൽ കഴിഞ്ഞ വർഷം അവസാനം മുതൽ സാന്നിദ്ധ്യം അറിയിച്ചിരുന്നതായി ഒരു ഫ്രഞ്ച് ഡോക്ടർ അഭിപ്രായപ്പെട്ടിരുന്നു.