വാഷിംഗ്ടൺ: കൊവിഡിൻെറ പശ്ചാത്തലത്തിൽ ഫേസ്ബുക്ക്. ജീവനക്കാർക്ക് ഈ വർഷം അവസാനംവരെ വീട്ടിലിരുന്ന് ജോലി ചെയ്യാം. അത്യാവശ്യത്തിനുള്ള ജീവനക്കാർമാത്രമാകും ഓഫീസുകളിലുണ്ടാകുക എന്ന് ഫേസ്ബുക്ക് കമ്പനി അറിയിച്ചു. ജൂലായ് ആറിന് ഓഫീസുകൾ തുറന്ന് പ്രവർത്തിച്ച് തുടങ്ങും. എന്നാൽ കുറച്ച് ജീവനക്കാരെ കാണുകയുള്ളൂ.
48,268 ജീവനക്കാരാണ് ഫേസ് ബുക്ക് കമ്പനിയിലുള്ളത്.കൊവിഡ് ഭീതിയെ തുടർന്ന് മാർച്ച് ആദ്യ ആഴ്ച മുതലാണ് ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഫേസ്ബുക്ക് ഒരുക്കിയിരുന്നത്. 2021വരെ അമ്പതിലധികം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള എല്ലാ ഒദ്യോഗിക കോൺഫറൻസുകളും ഫേസ്ബുക്ക് റദ്ദാക്കിയിട്ടുണ്ട്. ഇവന്റുകൾ വെർച്വൽ ഇവന്റുകളായി സംഘടിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.