ജനീവ: കൊവിഡ് പകര്‍ച്ചവ്യാധിയെ നേരിടാന്‍ മതിയായ പണം അനുവദിച്ചില്ലെങ്കില്‍ ലോകം കടുത്ത ഭക്ഷ്യക്ഷാമം നേരിടേണ്ടിവരുമെന്ന് ഐക്യരാഷ്ട്ര സഭ. പല രാജ്യങ്ങളും ഇതിനകം തന്നെ ഭക്ഷ്യ അരക്ഷിതാവസ്ഥയിലാണെന്നും ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടുന്നു.നിലവിൽ പത്ത് കോടിയോളം ആളുകളെ ദിവസവും യു.എന്‍ ഫുഡ് ഏജന്‍സി സഹായിക്കുകയാണ്.
അവശ്യ പ്രവര്‍ത്തനങ്ങള്‍ ഐക്യരാഷ്ട്രസഭയ്ക്ക് തുടരാന്‍ കഴിഞ്ഞില്ലെങ്കില്‍ കൊവിഡിന് പിന്നാലെ പട്ടിണി മൂലം മറ്റൊരു ദുരന്തമുണ്ടാകുമെന്നുമാണ് യു.എൻ. വലിയ ക്ഷാമത്തിന്റെ വക്കിലാണ് ലോകമെന്നും ഐക്യരാഷ്ട്ര സഭ പറയുന്നു.