pic

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോ‌ക്ക് ‌ഡൗണ്‍ മാനദണ്ഡം ലംഘിച്ച് കച്ചവടം നടത്തിയ ബഹുനില ടെക്സ്റ്റൈല്‍ മാളില്‍ റെ‌യഡ്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ ഏഴ് നിലയുള്ള വസ്ത്ര വ്യാപാര കേന്ദ്രത്തിലാണ് റെയ്‌ഡ് നടന്നത്. ഉച്ചയോടെ തഹസില്‍ദാറിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. മാളിന്‍റെ ഭാഗമായ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതിന്‍റെ മറവിലാണ് മാനദണ്ഡ ലംഘനം നടന്നത്.

ഒരു നിലയുള്ള ടെക്സ്റ്റയില്‍സിന് മാത്രമാണ് ലോക്ഡൗണ്‍ ഇളവ് നല്‍കിയത്. ബഹുനില ടെക്സ്റ്റയിലോ മാളോ തുറക്കാന്‍ പാടില്ല എന്നാണ് വ്യവസ്ഥ. എന്നാല്‍ ഏഴു നിലകളുള്ള ടെക്സ്റ്റയില്‍സിന്‍റെ പ്രവര്‍ത്തനം ചട്ടങ്ങളൊക്കെ കാറ്റില്‍പ്പറത്തിയായിരുന്നു. ഗ്രൗണ്ട് ഫ്ലോറില്‍ തന്നെ തുണിക്കച്ചവടം തകൃതിയായിരുന്നു.ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെയാണ് സ്ഥാപനത്തിൽ റെയ്ഡ് നടന്നത്.