മുടപുരം: കഴിഞ്ഞ എട്ടു മാസമായി ചിറയിൻകീഴ് താലൂക്കുകളിലെ റേഷൻ കാർഡ് ഉടമകൾക്ക് പച്ചരി ലഭിക്കുന്നില്ല. ഇത്‌ ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. പ്രധാനമന്ത്രി ഗ്രാമീൺ അന്ത്യ യോജന പ്രകാരവും പുഴുക്കലരി മാത്രമാണ് വിതരണം ചെയ്തത് സംസ്ഥാന സർക്കാരിന്റെ അരി വിതരണത്തിലും മട്ട അരിയും പുഴുക്കലരിയും ആണ് ഉണ്ടായിരുന്നത്. മെയ് മാസത്തിലെ വിതരണത്തിലും പച്ചരി ലഭിച്ചില്ല. അതിനാൽ കേന്ദ്രം നൽകുന്ന ഫ്രീ റേഷനിലും സംസ്ഥാനം നൽകുന്ന 15 രൂപയുടെ അരി വിതരണത്തിലും പച്ചരി ഉൾപ്പെടുത്തി കാർഡുടമകൾക്ക് വിതരണം ചെയ്യണമെന്ന് കേരള റേഷൻ എംപ്ലോയിസ് യൂണിയൻ ( സി.ഐ.ടി.യു) ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ജി. വേണുഗോപാലൻ നായർ ആവശ്യപ്പെട്ടു. സെക്രട്ടറി കെ. സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് എസ്. വിജയകുമാർ, ട്രഷറർ എസ്‌. ഷിബു രാജ് എന്നിവർ പങ്കെടുത്തു.