pic

പാലക്കാട്: വാളയാറിൽ വൻ തിരക്ക്. നൂറിലധികം വാഹനങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. കേരളത്തിന്റെ പാസുള്ളവരും അല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. പാസില്ലാത്തവർ കൂടുതൽ എത്തുന്നതാണ് തിരക്ക് കൂടാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന സൂചന. ഇതുകാരണം പാസുള്ളവർക്കുപോലും സമയത്ത് ചെക്പോസ്റ്റ് കടന്നുപോകാനാവുന്നില്ല. പാസില്ലാത്തവർ കൂടുതലായി എത്തുന്നത് അധികൃതർക്ക് വൻ തലവേദയാണ് സൃഷ്ടിക്കുന്നത്. ഹോട്ട് സ്പോട്ടിൽ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്. പാസില്ലാതെ എത്തുന്നവരിൽ ഏറെയും വിദ്യാർത്ഥികളാണ്. ഹോസ്റ്റലുകൾ അടച്ചതിനാൽ പലരും ഭക്ഷണവും വെള്ളവും കിട്ടാതെ ബുദ്ധിമുട്ടിലായവരാണ് ഇവരിൽ പലരും.തിരക്കുകൂടുന്നത് ജീവനക്കാരുടെ ജോലിഭാരവും കൂട്ടിയിട്ടുണ്ട്.

പതിനായിരത്തിലധികം പേരാണ് അഞ്ചുദിവസമായി വാളയാർ വഴിയെത്തിയത്.