കടയ്ക്കാവൂർ: വേനൽ മഴ കടയ്ക്കാവൂരിൽ കെ.എസ്.ഇ.ബിയെയും നാട്ടുകാരെയും വലയ്ക്കുന്നു. കീഴാറ്റിങ്ങൽ, പഴഞ്ചിറ ഭാഗങ്ങളിൽ കാറ്റത്തും മഴയത്തും മരങ്ങൾ വീണ് പത്തോളം പോസ്റ്റുകൾ ഒടിഞ്ഞു. നിരവധി ഭാഗങ്ങളിൽ മരച്ചില്ലകൾ വീണ് വൈദ്യുതി കമ്പികൾ പൊട്ടിയതിനാൽ വൈദ്യുതി വിതരണം തകരാറിലായി. കടയ്ക്കാവൂർ സെഷന്റെ കീഴിലുള്ള ഭാഗങ്ങളിൽ ഏറെ കുറെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായി എ.ഇ അറിയിച്ചു. എന്നാൽ ആറ്റിങ്ങൽ സെക്ഷന്റെ കീഴിലുള്ള കീഴാറ്റിങ്ങൽ ഭാഗങ്ങളിൽ മൂന്ന് ദിവസങ്ങളായി വൈദ്യുതി വിതരണം തകരാറിലായതിനാൽ ജനങ്ങൾ ബുദ്ധിമുട്ടുന്നു.