കൊവിഡ് ബാധയെ നേരിടുന്നതിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സേവനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണിന്ന്. അധികൃതർ കർക്കശമായ നടപടികൾ കൈക്കൊണ്ടെങ്കിലും അതുൾക്കൊള്ളാത്തവരുടെ അശ്രദ്ധയും അലസതയുമാണ് പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഇത്രയധികം വർദ്ധിപ്പിച്ചത്. കൊവിഡ് വാർത്തകളും അതുസംബന്ധിച്ച് കേരളകൗമുദി എഴുതിയ മുഖപ്രസംഗങ്ങളും ശരിക്കും ജനവികാരം പ്രതിഫലിപ്പിക്കുന്നതായിരുന്നു. സംസ്ഥാന സർക്കാരിനും അധികൃതർക്കും പലപ്പോഴും അതു വഴികാട്ടിയായി. നല്ല കാര്യങ്ങളെ പ്രശംസിച്ചും പോരായ്മകളെ വിമർശിച്ചുമുള്ള റിപ്പോർട്ടുകളും മുഖപ്രസംഗങ്ങളും അഭിനന്ദനീയമാണ്. സങ്കുചിത രാഷ്ട്രീയത്തിനും വിഭാഗീയ ചിന്തകൾക്കും അതീതമായി എക്കാലത്തും സാധാരണക്കാരുടെ പക്ഷത്തു നിൽക്കുന്ന കേരളകൗമുദിയുടെ കുലീന പാരമ്പര്യം 109-ാം വർഷത്തിലും പുതുതലമുറ പുലർത്തുന്നു എന്നത് എടുത്തുപറയേണ്ടതാണ്. കൊവിഡ് കാലത്തും അതു നല്ല രീതിയിൽ പ്രതിഫലിച്ചു.
തലനാട് ചന്ദ്രശേഖരൻനായർ
എൻ.എസ്.എസ് പ്രതിനിധി സഭാ മെമ്പർ
തിരുവനന്തപുരം