തിരുവനന്തപുരം : പത്തനംതിട്ട തിരുവല്ല പാലിയേക്കര ബസേലിയൻ മഠത്തിലെ കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനിതാ കമ്മിഷൻ റിപ്പോർട്ട് തേടി. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വനിതാ കമ്മീഷനംഗം ഡോ. ഷാഹിദ കമാലാണ് പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. മഠത്തിൽ കഴിഞ്ഞ ആറ് വർഷമായി സന്യാസിനി പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന വിദ്യാർത്ഥിനിയായ ദിവ്യ പി.ജോണിനെയാണ് കഴിഞ്ഞ ദിവസം നരിച്ച നിലയിൽ കണ്ടെത്തിയത്.മുങ്ങിമരണമാണെന്ന് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനമെങ്കിലും മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ദുരൂഹതകൾ മാറ്റുമെന്നും ഷാഹിദ കമാൽ പറഞ്ഞു.