ആറ്റിങ്ങൽ: വാർദ്ധക്യ പെൻഷൻ തുകയായ 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തു. ടി.ബി ജംഗ്ഷൻ തെക്കേവിള വീട്ടിൽ ഓമന നൽകിയ തുക നഗരസഭാ ചെയർമാൻ എം. പ്രദീപ് ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ കെ.എസ്. സന്തോഷ് കുമാർ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. രാമു, സി.എം.പി ജില്ലാക്കമ്മിറ്റി അംഗം ജി. സുഗുണൻ തുടങ്ങിയവർ പങ്കെടുത്തു.