അരിമ്പാറയെ ഇല്ലാതാക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളത് പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. എന്നാൽ ഈ പ്രശ്‌നത്തെ പരിഹരിക്കുന്നതിനുള്ള പല പ്രകൃത ദത്ത മാർഗങ്ങളുമുണ്ട്. വെളുത്തുള്ളിയാണ് ഇത്തരത്തിൽ അരിമ്പാറയെ മാറ്റാൻ സഹായിക്കുന്നതിൽ പ്രധാനപ്പെട്ടത്. പെട്ടെന്ന് തന്നെ അരിമ്പാറയെന്ന അസ്വസ്ഥതയെ പറിച്ച് മാറ്റുന്നതിന് വെളുത്തുള്ളി മികച്ചതാണ്. അരിമ്പാറ ഒഴിവാക്കുന്നതിന് വേണ്ടി ഇനി നെട്ടോട്ടമോടേണ്ട ആവശ്യമില്ല.
ഒട്ടുമിക്ക തരത്തിലുള്ള അരിമ്പാറകളെല്ലാം കാലക്രമേണ ഇല്ലാതാവുന്നതാണ്. എന്നാൽ ചിലത് കാലങ്ങളോളം ചർമ്മത്തിൽ തന്നെ നിൽക്കുന്നുണ്ട്. പലരുടേയും ആത്മവിശ്വാസത്തെ ഇല്ലാതാക്കാൻ അരിമ്പാറകൾ കാരണമാകുന്നുണ്ട്. ഇത് ചിലപ്പോൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പകരുന്നതിനുള്ള സാധ്യതയുണ്ട്. വെളുത്തുള്ളി കൊണ്ട് നമുക്ക് അരിമ്പാറയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാവുന്നതാണ്. നിങ്ങൾക്ക് ഒരു അരിമ്പാറ ഉണ്ടെങ്കിൽ , വെളുത്തുള്ളി അല്ലെങ്കിൽ മറ്റ് പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിച്ച് ഇതിനെ ചികിത്സിക്കാൻ കഴിഞ്ഞേക്കും. എന്നാൽ പ്രകൃതിദത്തമായ രീതിയിൽ എങ്ങനെ ഇതിനെ പ്രതിരോധിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ എല്ലാ വിധത്തിലുള്ള ചർമ പ്രശ്‌നങ്ങൾക്കും പരിഹാരം നൽകുന്നു. ചർമ്മത്തിൽ വെളുത്തുള്ളി മറ്റ് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നില്ല എന്നുള്ളതാണ് ആദ്യം മനസ്സിലാക്കേണ്ടതാണ്.
സാധാരണ അരിമ്പാറയ്ക്കുള്ള ഒരു മികച്ച വീട്ടുവൈദ്യമാണ് വെളുത്തുള്ളി. നിങ്ങളുടെ ചർമ്മം വെളുത്തുള്ളിയോട് സംവേദനക്ഷമമാണോയെന്ന് ആദ്യം വെളുത്തുള്ളി ചർമ്മത്തിന്റെ ഒരു ചെറിയ ഭാഗത്ത് തടവി മനസ്സിലാക്കേണ്ടതാണ്. ചില ആളുകൾക്ക് വെളുത്തുള്ളി ചർമ്മത്തിൽ ചുണങ്ങ് ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. വെളുത്തുള്ളിയിലെ പ്രധാന ആന്റി വൈറൽ ഘടകം, അല്ലിസിൻ എന്നറിയപ്പെടുന്ന രാസവസ്തുവാണ് അരിമ്പാറയെ ഇല്ലാതാക്കുന്നത് എന്ന് കരുതുന്നു. എവിടെയാണോ അരിമ്പാറ ഉള്ളത് ആ സ്ഥലം വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ചർമ്മം കഴുകിതുടച്ച് വൃത്തിയാക്കുക. സോപ്പും ചൂടുള്ള വെള്ളവും ഉപയോഗിക്കുക. കോട്ടൺ ടവൽ ഉപയോഗിച്ച് ചർമ്മം തുടയ്ക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. ഉപയോഗിച്ച തുണി വസ്തുക്കൾ ചൂടുള്ള, സോപ്പ് വെള്ളത്തിൽ കഴുകുക. ഇത് മറ്റ് ഏരിയകളിലേക്ക് പകരാതിരിക്കുന്നതിന് വേണ്ടി തുണി ബ്ലീച്ച് ചെയ്യുന്നത് നല്ലതാണ്. കാരണം പെട്ടെന്ന് പകരുന്ന ഒന്നാണ് അരിമ്പാറ. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.
വെളുത്തുള്ളി തേയ്ക്കുന്നതാണ് അടുത്ത സ്റ്റെപ്. വെളുത്തുള്ളി ഒരു തുടം എടുത്ത് കത്തിയുടെ പരന്ന ഭാഗം ഉപയോഗിച്ച് ചതച്ചെടുക്കുക. ഒരു തുടം വെളുത്തുള്ളി പകുതിയായി മുറിച്ചും ഉപയോഗിക്കാവുന്നതാണ്. ചതച്ച വെളുത്തുള്ളി നീര് അരിമ്പാറയുള്ള സ്ഥലത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കേണ്ടതാണ്. നല്ലതു പോലെ നീര് ഉണ്ടാവണം. അരിമ്പാറയുള്ള സ്ഥലത്ത് വെളുത്തുള്ളി തേച്ച് പിടിപ്പിച്ച് ആ പ്രദേശം പൊതിയുക. ചതച്ച വെളുത്തുള്ളി നേരിട്ട് അരിമ്പാറയിൽ വെയ്ക്കുക. വെളുത്തുള്ളിയും അരിമ്പാറയും ഒരു ബാൻഡേജ് ഉപയോഗിച്ച് മൂടുക. അരിമ്പാറ ഇല്ലാത്ത സ്ഥലത്ത് വെളുത്തുള്ളി നീര് തേയ്ക്കേണ്ടതില്ല. ഈ ഭാഗത്ത് മുറിവുകൾ ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കാരണം വെളുത്തുള്ളി നീരിലൂടെ അരിമ്പാറ വൈറസ് മറ്റ് ഭാഗങ്ങളിലേക്ക് പകരുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്.
ഇത് ഒരു തവണ ചെയ്തത് കൊണ്ട് അരിമ്പാറ മാറില്ല. ചികിത്സ ആവർത്തിക്കുക. കുറഞ്ഞത് 3-4 ആഴ്ചയെങ്കിലും ഇത് ആവർത്തിക്കുക. മിക്ക ആളുകളിലും 6-7 ദിവസത്തിനുള്ളിൽ അരിമ്പാറ ഇല്ലാതാവുന്നുണ്ട്. ബാൻഡേജ് നീക്കം ചെയ്ത് വെളുത്തുള്ളി കഴുകിയ ശേഷം ചെറിയ ചുളിവുകൾ കാണപ്പെടാം. ഇത് മുമ്പത്തേതിനേക്കാളും ഇളം നിറത്തിൽ കാണപ്പെടും. ഇത്രയൊക്കെ ചെയ്തിട്ടും അരിമ്പാറ മാറാതെ വേദനയോടെ നില്‍ക്കുകയാണെങ്കിൽ ഡോക്ടറെ കാണേണ്ടതാണ്.