ഭോപ്പാൽ: കൊവിഡ് പ്രൊട്ടോകോൾ ലംഘിച്ചതിന് ഇൻഡോറിലെ ഗോകുൽദാസ് ആശുപത്രിയുടെ ലൈസൻസ് സംസ്ഥാന സർക്കാർ റദ്ദാക്കി. ഇന്നലെ മാത്രം ഇവിടെ നാല് രോഗികൾ മരിച്ചിരുന്നു. തക്കസമയത്ത് ചികിത്സ ലഭിച്ചില്ലെന്നും ആശുപത്രി അധികൃതരുടെ അലംഭാവമാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
മരിച്ചവരുടെ ബന്ധുക്കൾ ആശുപത്രിക്കെതിരെ പുറത്തുവിട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതേത്തുടർന്ന് ജില്ലകളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.അഞ്ച് മലയാളി നഴ്സുമാർ അടക്കം 12 ആരോഗ്യ പ്രവർത്തകരാണ് ഇവിടെ കൊവിഡ് ബാധിതരായിട്ടുളളത്.