ആറ്റിങ്ങൽ:കാഴ്ച പരിമിതർക്ക് വായനാനുഭവം തീർക്കാൻ കേരള ഫെഡറേഷൻ ഒഫ് ബ്ലൈന്റിന്റെ വോയ്സ് ബാങ്ക് എന്ന ആശയം ഏറ്റെടുത്ത് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ കഥകളുടെ ശബ്ദ ശേഖരം ഒരുക്കി.സാഹിതി എന്ന അക്ഷരക്കൂട്ടായ്മയാണ് ആശയത്തിന് പിന്നിൽ.'ബ്രേക്ക് ചെയ്ൻ മേക്ക് ചെയ്ഞ്ച്' എന്ന ലോക്ക് ഡൗൺ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മലയാള എഴുത്തുകാരുടെ കഥകളുടെയും ലോക ക്ലാസിക് കഥകളുടെയും ഓഡിയോ ക്ലിപ്പുകൾ തയ്യാറാക്കുന്നത്.ഇതുവരെ നൂറിലധികം ഓഡിയോ ക്ലിപ്പുകൾ ശേഖരിച്ചു. കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ എൻ.സാബുവിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം.