ആറ്റിങ്ങൽ: തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം ആശാൻ കവിതകളെക്കുറിച്ച് ഓൺലൈൻ പ്രഭാഷണം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മാറുന്ന കാലഘട്ടത്തിന്റെ നാൾവഴികളിൽ ആശാൻ കവിതകളുടെ വർത്തമാനകാലപ്രസക്തിയും അഭേദ്യബന്ധവും സംബന്ധിച്ചുളള ആശയ സംഹിതകൾ ലോകമലയാളികൾക്കു മുന്നിൽ അവതരിപ്പിക്കുക എന്നതാണ് ലക്ഷ്യം. ലോക്ക് ഡൗൺ കാലത്ത് മാറിമറിയുന്ന പൊതു സമൂഹ ജീവിത യാഥാർത്ഥ്യങ്ങളിൽ ആശാൻ കവിതകളുടെ സ്വാധീനം സംബന്ധിച്ചുളള പ്രഭാഷണങ്ങൾ, ഗവേഷണപഠനങ്ങൾ, കണ്ടെത്തലുകൾ, പ്രതികരണങ്ങൾ എന്നിവ ആശാൻസ്മാരകത്തിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അറിയിക്കുന്നതാണ് പദ്ധതി. പതിനഞ്ച് മിനിട്ടിൽ കവിയാത്ത പ്രഭാഷണ വീഡിയോ kanicthonnakkal എന്ന ഫെയ്സ്ബുക്ക്‌പേജിൽ അപ്‌ലോഡ് ചെയ്യണമെന്ന് സെക്രട്ടറി അയിലം ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫോൺ: 9495300355, 9446418535, 9895034088.