വിതുര:ചെറ്റച്ചൽ മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലയുടെയും വിതുര ഗവണ്മെന്റ് ഹോമിയോ ആശുപത്രിയുടെയും വായോജന വേദിയുടെയും നേതൃത്വത്തിൽ ഹോമിയോ പ്രതിരോധ മരുന്നു വിതരണം നടത്തി.വിതുര പഞ്ചായത്ത്‌ പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്‌തു.ഗ്രന്ഥശാല പ്രസിഡന്റ് ടി.വി. രാമചന്ദ്രൻനായർ,സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ, വായോജനവേദി പ്രസിഡന്റ് എം.എം. സാലി എന്നിവർ പങ്കെടുത്തു.