ആറ്റിങ്ങൽ : ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസ് എടുക്കാത്തതിലും മാനദണ്ഡങ്ങൾ പാലിച്ച് നെടുമങ്ങാട് ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത ആടൂർപ്രകാശ് എം.പിയ്ക്കെതിരെ കേസ് എടുത്തതിലും പ്രതിഷേധിച്ച് ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഓഫീസിനു മുന്നിൽ ധർണ നടത്തി.കെ.പി.സി.സി നിർവാഹക സമിതി അംഗം വി. ജയകുമാർ ഉദ്ഘാടനം ചെയ്തു.ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് അമ്പിരാജ അദ്ധ്യക്ഷത വഹിച്ചു.ഡി. സി. സി മെമ്പർ ഗ്രാമം ശങ്കർ, ബ്ലോക്ക് സെക്രട്ടറി രഘു റാം,കൗൺസിലർ പ്രിൻസ് രാജ്,മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ,ബ്ലോക്ക് ഭാരവാഹികളായ ആസാദ് ചന്ദ്രൻ,ഇയാസ്,കെ.കൃഷ്ണമൂർത്തി സാമൂഹ്യ അകലം പാലിച്ച് സമരത്തിൽ പങ്കെടുത്തു.