തിരുവനന്തപുരം : കാണിക്കാർക്ക് നേരെയുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും വർദ്ധിക്കുമ്പോഴും യഥാർത്ഥ പ്രതികളെ പിടികൂടുന്നില്ലെന്ന പരാതിയുമായി ആദിവാസി സംഘടന. ആര്യനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മേത്തോട്ടം സെറ്റിൽമെന്റിൽ രാജേന്ദ്രൻ കാണി ഇക്കഴിഞ്ഞ ഏപ്രിൽ 27ന് എക്‌സൈസ് സംഘത്തിന്റെ ആക്രമണത്തിൽ മരണപ്പെട്ട സംഭവത്തിലടക്കം വിജിലൻസ് അന്വേഷണം വേണമെന്നും ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹനൻ ത്രിവേണി ആവശ്യപ്പെട്ടു. കൊച്ചുവേളി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബി.എസ്‌.എൻ.എൽ ഉദ്യോഗസ്ഥനായിരുന്ന തെന്നൂർ രാജേന്ദ്രൻ കാണി, കല്ലാർ വനത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ കല്ലാർ മൊട്ടമൂട് ഭഗവാൻ കാണി, വിതുര പട്ടൻകുളിച്ചപാറ സ്വദേശിനി അർച്ചന, കോട്ടൂർ വ്ളാവെട്ടി സെറ്റിൽമെന്റിൽ ഭുവനചന്ദ്രൻ കാണി എന്നിവരുടെ ദുരൂഹമരണങ്ങളിലെ പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ലെന്നും മോഹനൻ ത്രിവേണി ആരോപിച്ചു.