air-india-

റിയാദ്: സൗദിയിൽ നിന്നും 152 യാത്രക്കാരുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം കോഴിക്കോേട്ടക്ക് പുറപ്പെട്ടു. . രാത്രി 11മണിയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തും. 148 മുതിർന്നവരും നാല് കുട്ടികളുമാണ് വിമാനത്തിലുള്ളത്. യാത്രക്കാരിൽ 70 സ്ത്രീകൾ ഗർഭിണികളാണ്. ആരോഗ്യ മന്ത്രാലയത്തിെന്റ നിർദേശങ്ങൾക്ക് അനുസൃതമായ പ്രാഥമിക ആരോഗ്യ പരിശോധനകൾ നടത്തിയ ശേഷമാണ് യാത്രക്കാരെ വിമാനത്തിൽ കയറ്റിയത്. എല്ലാവരും മാസ്‌കും ഗ്ലൗസുകളും ധരിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരമുള്ള ആരോഗ്യ മുൻകരുതൽ നടപടികളെടുത്തും അതിന് അനുയോജ്യമായ വേഷം അണിഞ്ഞുമാണ് വിമാനത്തിലെ ജീവനക്കാർ യാത്രക്കാരെ വരവേറ്റത്. ആദ്യ യാത്രാസംഘത്തിൽ കൂടുതലും സ്ത്രീകളാണ്. അതിൽ അധികവും നഴ്സുമാരാണ്. മറ്റ് രോഗങ്ങൾ മൂലം പ്രായസപ്പെടുന്നവരും യാത്രക്കാരിലുണ്ട്. വളരെ പ്രായം ചെന്ന വീൽച്ചെയർ യാത്രക്കാരുമുണ്ട്.കാൻസർ രോഗികളടക്കമുള്ളവരുണ്ട്. കോഴിക്കോട് എത്തിയാൽ നേരെ ആശുപത്രിയിലേക്കാണ് ഇവരുടെ യാത്ര.