തിരുവനന്തപുരം: പ്രവാസികളുടെ മടങ്ങിവരവ് ഒരു സാദ്ധ്യതയായി കാണണമെന്നും അവരുടെ വൈദഗ്ദ്ധ്യവും തൊഴിൽ പരിചയവും നാടിന്റെ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തണമെന്നും ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നു. മടങ്ങി വരുന്നവർക്ക് കൂടുതൽ പരിശീലനം നൽകിയാൽ നാട്ടിൽ വ്യവസായം തുടങ്ങുമ്പോൾ പ്രയോജനപ്പെടുത്താം. ഫാർമസ്യൂട്ടിക്കൽസ്, ആശുപത്രി ഉപകരണങ്ങൾ, അണുനാശിനികൾ, ടെക്സ്റ്റൈൽസ്, ഭക്ഷ്യസംസ്കരണ മേഖല തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്റ്റാർട്ട് അപ്പുകൾക്ക് അനന്തസാദ്ധ്യതകളാണുള്ളതെന്ന് ഇന്ത്യൻ ഇൻസ്റ്രിറ്ര്യൂട്ട് ഒഫ് ഫോറിൻ ട്രേഡിലെ വിദഗ്ദ്ധർ പറയുന്നു. ഏത് വ്യവസായം തുടങ്ങണം, മൂലധനം എങ്ങനെ സ്വരൂപിക്കാം, ഉത്പാദനം എങ്ങനെ തുടങ്ങാം, വിപണനം, മാനേജ്മെന്റ് തുടങ്ങി എല്ലാ മേഖലകളിലും പ്രവാസികൾക്ക് മാർഗനിർദ്ദേശം നൽകണം.

 പ്രവാസി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വേണം

പ്രവാസികൾക്കായി സംസ്ഥാന സർക്കാർ പ്രത്യേകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തുടങ്ങണം. സർക്കാരിനും സ്വകാര്യ സംരംഭകർക്കും തൊഴിലാളികളെ ലഭിക്കാൻ ഇതുപകരിക്കും. തിരിച്ചുവരുന്നവർക്കും ഇതൊരു അനുഗ്രഹമായിരിക്കും.

-ഡോ. എസ്. ഇരുദയരാജൻ

പ്രൊഫസർ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ്

അനുഭവ സമ്പത്താണ് പ്രധാനം

പ്രവാസികളുടെ നേട്ടം അവരുടെ അനുഭവമാണ്. അവർ വ്യത്യസ്തമായ സാംസ്കാരിക പശ്ചാത്തലത്തിൽ ജോലി ചെയ്ത് പരിചയമുള്ളവരാണ്. അവരുടെ അനുഭവ സമ്പത്ത് നമുക്ക് ഏറ്രവും പ്രയോജനപ്പെടുക പുതിയ വ്യവസായങ്ങൾ തുടങ്ങുമ്പോഴാണ്.

-സി.വി.ആനന്ദബോസ്.

മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ