കുവൈറ്റ്: ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്ക് കുവൈറ്റ് വ്യോമയാന മന്ത്രാലയം ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ഇതോടെ കൊച്ചിയിലേക്കും ഹൈദരാബാദിലേക്കുമുള്ള ആദ്യ വിമാനം നാളെ പുറപ്പെടും.
നാളെ വന്ദേ ഭാരത് പദ്ധതി പ്രകാരം കുവൈറ്റിൽ നിന്നും ഉച്ചക്ക് 1.45 പുറപ്പെടുന്ന വിമാനം രാത്രി 9.15 നു കൊച്ചിയിൽ എത്തും. പകൽ 11.25 ന് പുറപ്പെടുന്ന വിമാനം വൈകന്നേരം 6.30 നു ഹൈദരാബാദിലും എത്തും.
ഹൈദരബാദിലേക്ക് ഇന്ന് പുറപ്പെടേണ്ടിയിരുന്ന ആദ്യ വിമാനം കുവൈറ്റ് വ്യോമയാന അധികൃതരിൽ നിന്നും അനുമതി ലഭിക്കാത്തതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. ഈ വിമാനമാണു നാളെ പുറപ്പെടുക. കൊച്ചിയിലേക്ക് നാളത്തേക്ക് ക്രമീകരിച്ചിരിച്ചിരുന്ന വിമാനവും നേരത്തെ നിശ്ചയിച്ചത് പോലെ സർവ്വീസ് നടത്തും.