കാട്ടാക്കട:മുഖ്യ മന്ത്രിയെ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ അപകീർത്തി പെടുത്താൻ ശ്രമിക്കുകയുംസർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റി വയ്ക്കുന്നതിനെതിരെ പ്രചാരണം നടത്തുകയും ചെയ്തതിന് നെയ്യാർ വന്യജീവി സങ്കേതം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ജെ.സുരേഷിനെ സസ്‌പെൻഡ് ചെയ്‍തു.പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പി.കെ.കേശവൻ ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.പകരം കാന്തല്ലൂർ റേഞ്ച് ഓഫീസർ സന്ദീപ് കുമാറിനെ നിയമിച്ചു.