ma

ന്യൂഡൽഹി: കൈലാസ് മാനസസരോവറിൽ എളുപ്പത്തിലെത്താൻ പുതിയ പാത തുറന്നു.ടിബററുമായി അതിർത്തി പങ്കിടുന്ന ഉത്തരാഖണ്ഡിലെ ധാർചുല പട്ടണത്തെയും ലിപുലേഖ് പാസുമായാണ് പുതിയ പാത ബന്ധിപ്പിച്ചിരിക്കുന്നത്. 80 കിലോമീറ്റർ ദൂരത്തിൽ ലിപുലേക്ക് ചുരത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ പാത ഗാട്ടിയാബാഗാഹിൽ നിന്ന് ലിപുലേഖ് ചുരം വരെയാണ്.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വെള്ളിയാഴ്ച വീഡിയോ കോൺഫറൻസിങ്ങിലുടെ പാത ഉദ്ഘാടനം ചെയ്തു.. ലോക്ക് ഡൗൺ തീരുന്നതോടെ .പാത തീർത്ഥാടകർക്കായി തുറന്നു കൊടുക്കും.

ഹിമാലയത്തിലെ തീർത്ഥാടന കേന്ദ്രമായ കൈലാസ് മാനസരോവറിൽേക്ക് സിക്കിം, ഉത്തരാഖണ്ഡ്, നേപ്പാളിലെ കാഠ്മണ്ഡു വഴി എന്നിങ്ങനെ മൂന്ന് വഴികളിലൂടെ പോകാം.. ഇതെല്ലാം ദിവസങ്ങളോളമെടുക്കുന്ന യാത്രാ വഴികളാണ്. എന്നാൽ പുതിയ പാതയിലൂടെ രണ്ട് ദിവസം കൊണ്ട് മാനസരോവറിൽ എത്തിച്ചേരാനാകും. നേരത്തെ മാനസരോവറിൽ എത്താൻ അഞ്ച് ദിവസത്തെ ട്രക്കിങ്ങ് ആവശ്യമായിരുന്നു.