ഒരു ആരോഗ്യപ്രശ്നമെന്ന നിലയിലാണ് നാം കൊവിഡിനെ കാണുന്നത്. എന്നാൽ ഇത് ലോക സമ്പദ് വ്യവസ്ഥയിലേക്ക് ഏൽപ്പിക്കാൻ പോകുന്ന ആഘാതം ഭീകരമായിരിക്കും. ലോകം കടുത്ത ദാരിദ്ര്യത്തിലേക്ക് വഴുതി വീഴുകയാണ്. സമ്പദ് മേഖലയുടെ ലോക് ഡൗൺ എന്നുപറയുന്നത് അടുത്തകാലത്തൊന്നും തീരാൻ പോകുന്നില്ല. ലോകം മുഴുവൻ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നടന്നുനീങ്ങിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങളുടെ തകർന്നുകിടക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മുകളിലാണ് വൈറസ് കടന്നുവന്നത്.
17 ലക്ഷത്തിലധികം പേർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് യു.എൻ ചൂണ്ടിക്കാണിക്കുന്നത്. ഇത് പ്രവാസികളുടെ തൊഴിൽ നഷ്ടപ്പെടുത്തും.
എസ്. മനോഹരൻ
കഴക്കൂട്ടം.