തിരുവനന്തപുരം:പേരൂർക്കട ഇ.എസ്.എം യൂണിറ്റ് റൺ കാന്റീൻ എൻ.സി.സി ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്‌സിൽ 11 മുതൽ പലവ്യഞ്ജന സാധനങ്ങളുടെ വില്പന കൊവിഡ് 19 നിയന്ത്രണത്തിനു വിധേയമായി ആരംഭിക്കും. ഇവിടെ നിന്ന് കാർഡുള്ളവർക്കാണ് ഗ്രോസറി സാധനങ്ങൾ ബില്ലു ചെയ്യുക. തിങ്കൾ മുതൽ വെള്ളി വരെ ഓരോ താലൂക്കുകാർക്കാണ് പ്രവേശനം. ചിറയിൻകീഴ്, വർക്കല, നെടുമങ്ങാട്, നെയ്യാറ്റിൻകര, കാട്ടാക്കട, തിരുവനന്തപുരം എന്ന ക്രമത്തിലാവും വിതരണം. പരമാവധി 50 പേർക്ക് മാത്രമേ ഒരു ദിവസം പ്രവേശനം നൽകൂ. പ്രവർത്തന സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ. ഫോൺ: 0471-2436238.