തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തുന്ന 75 വയസിന് മുകളിൽ പ്രായമുള്ളവർ, പത്തു വയസിൽ താഴെയുള്ള കുട്ടികൾ, അവർക്കൊപ്പം വരുന്ന മാതാപിതാക്കൾ എന്നിവർ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് പൊതുഭരണവകുപ്പിന്റെ ഉത്തരവ്.ഗർഭിണികളും അവരോടൊപ്പം എത്തുന്ന കുട്ടികളും ഭർത്താവും 14 ദിവസം വീടുകളിൽ കഴിയണം. ഇവർക്ക് സ്വന്തം ചിലവിൽ സർക്കാരിന്റെ നിരീക്ഷണത്തിൽ കഴിയാനാകില്ലെന്നും ഉത്തരവിൽ പറയുന്നു.