pic

അബുദാബി: ഗൾഫിൽ കൊവിഡ് ബാധിച്ച് രണ്ട് മലയാളികൾകൂടി മരിച്ചു. നെയ്യാറ്റിൻകര കമുകിൻകോട് അതിയന്നൂർ സ്വദേശി കെനി ഫ്രെഡി (46), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ബോയ്സ് സ്‌കൂളിനു സമീപം കറുപ്പം വീട്ടിൽ സെയ്തു മുഹമ്മദ് (78) എന്നിവരാണ് മരിച്ചത്. ഫ്രെഡി അബുദാബിയിൽ സി.ബി.സി ജനറൽ കോൺട്രാക്ടിങ് കമ്പനിയിൽ സിവിൽ എൻജിനീയറായിരുന്നു. ഭാര്യ: ശ്രീജ. മകൻ: ആന്റൊ. ബനിയാസിൽ സംസ്കരിച്ചു. തൃശൂർ സ്വദേശി സെയ്തു മുഹമ്മദ് (78) അബുദാബി മുറൂറിൽ കർട്ടൻ ഷോപ്പ് നടത്തിവരികയായിരുന്നു. ഭാര്യ: സഫിയ. മക്കൾ: നജീബ് (അബുദാബി), നസീമ, നിഷ, നിജ.കബറടക്കം അബുദാബിയിൽ.

ഒമാനിൽ കൊവിഡ് ബാധിച്ച് 66വയസുള്ള ഒരു വിദേശി കൂടി മരിച്ചു. സ്ഥിരീകരിച്ചു അഞ്ച് ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ പത്ത് വിദേശികളാണ് ഇതുവരെ ഒമാനിൽ മരിച്ചത്.
കുവൈറ്റിൽ 85 പേർ കൂടി കൊവിഡ് മുക്തി നേടിയതായി ആരോഗ്യമന്ത്രി ഡോ.ബാസൽ അൽ സബാഹ് അറിയിച്ചു.ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 2466 ആയി.