ആര്യനാട്: ഒ.ബി.സി വിഭാഗത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒ.ബി.സി മോർച്ച വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ആര്യനാട് വില്ലേജിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ബി.ജെ.പി അരുവിക്കര മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി അരുവിക്കര മണ്ഡലം ജനറൽ സെക്രട്ടറി, ജ്യോതികുമാർ, പുതുകുളങ്ങര അനിൽ, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് സജി.എം.എസ്, ജനറൽ സെക്രട്ടറി പ്രവീൺ, ബി.ജെ.പി നേതാക്കളായ, സുനിൽകുമാർ, പ്ലാവിള അനിൽ, മണ്ഡലം സെക്രട്ടറി, ബിനിൽ കുമാർ, വേണുഗോപാൽ പുതുക്കുളങ്ങര ഗോപൻ, മണ്ഡലം ട്രഷറർ മുളയറ ബൈജു എന്നിവർ സംസാരിച്ചു.