നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഇന്നലെ 2 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലയിൽ ഇതുവരെയുള്ള രോഗബാധിതരുടെ എണ്ണം 23 ആയി. മാർത്താണ്ഡം വിരികോട് സ്വദേശിയായ 72കാരൻ, ചുങ്കാക്കട സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ കഴിഞ്ഞ ദിവസങ്ങളിൽ ചെന്നൈയിൽ നിന്ന് വന്നവരാണ്. ആരുവാമൊഴി ചെക്ക്‌പോസ്റ്റിലെത്തിയപ്പോഴാണ് പരിശോധന നടത്തിയത്. തുടർന്ന് ഇവരെ വീടുകളിൽ നിരീക്ഷണത്തിന് നിർദ്ദേശിക്കുകയായിരുന്നു. ഇന്നലെ ഇവരുടെ പരിശോധനാഫലം കിട്ടിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ രണ്ടുപേരെയും നാഗർകോവിൽ ആശാരിപ്പള്ളം ആശുപത്രിയിലെ കൊവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. കന്യാകുമാരി ജില്ലയിൽ ഇതുവരെ 16പേരാണ് രോഗമുക്തി നേടിയത്. ഇപ്പോൾ 6 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.