1

പൂവാർ: കാഞ്ഞിരംകുളം ബൈപ്പാസ് റോഡിൽ കല്ലുമല പാലത്തിന് സമീപം മണ്ണിടിഞ്ഞ് റോഡ് ഗതാഗതയോഗ്യമല്ലാതെയായി. ബൈപ്പാസ് നിർമ്മാണത്തിനായി കൂട്ടിയിട്ടിരുന്ന മൺകൂനകൾ ഒലിച്ചിറങ്ങി നാളുകൾക്ക് മുമ്പ് പ്രദേശത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർച്ചയായി പെയ്യുന്ന മഴയിൽ തിട്ട ഇടിഞ്ഞിറങ്ങി റോഡിലും സമീപത്തെ വീടുകളിലും ചെളി നിറഞ്ഞു. ഇതുവഴിയുള്ള കാൽനടയാത്ര പോലും സാധ്യമല്ലാത്ത അവസ്ഥയിലാണ്. സ്ഥലം സന്ദർശിച്ച എം. വിൻസെന്റ് എം.എൽ.എ നാഷണൽ ഹൈവേ പ്രോജക്ട് മാനേജരെ വിളിച്ച് അടിയന്തരമായി ചെളി മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാനും മണ്ണിടിഞ്ഞ ഭാഗം ബലപ്പെടുത്താനും ആവശ്യപ്പെട്ടു.