ചിറയിൻകീഴ് :കൊവിഡ് 19, മഴക്കാല പൂർവ ശുചീകരണ പ്രവർത്തനം ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിൽ ഏകോപിപ്പിച്ച് നടത്തുമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി അറിയിച്ചു.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ആയുഷ് വിഭാഗം ഡോക്ടർമാരുടെയും എട്ട് പഞ്ചായത്തുകളിലെ പ്രസിഡന്റ്,സെക്രട്ടറിമാരുടെയും അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ സർവീസ് ഹെൽപ് ഡെസ്‌ക് ആയുർവേദ വിഭാഗം കൺവീനർ ഡോ.ഷർമദ് ഖാൻ സ്വാഗതം പറഞ്ഞു.25ന് വൈകിട്ട് 6ന് മണ്ഡലത്തിലെ പഞ്ചായത്തുകളിൽ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പകർച്ച വ്യാധികൾ തടയുന്നതിനായി ധൂപസന്ധ്യ നടത്തും.ആശാ വർക്കേഴ്സിനെ ഉൾപ്പെടുത്തി പ്രതിരോധ ഔഷധം വിതരണം ചെയ്യാനും യോഗം തീരുമാനിച്ചു.