ബാലരാമപുരം:കൊവിഡ് ഭീതിയിൽ വിദേശരാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളെ സർക്കാർ ചെലവിൽ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ആഹ്യാനപ്രകാരം ബാലരാമപുരം ജംഗ്ഷനിൽ മെഴുകുതിരി തെളിയിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.വിൻസെന്റ് ഡി പോൾ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എ.എം.സുധീർ,​യൂത്ത് കോൺഗ്രസ് ജില്ലാ.ജനറൽ സെക്രട്ടറി അഫ്സൽ,​മണ്ഡലം ഭാരവാഹികളായ അബ്ദുൾ കരീം,​ വിജയകുമാൻ നായർ,​കെ.എസ്.അലി,​എം.എ ഇസ്മായിൽ എന്നിവർ നേത്യത്വം നൽകി.