ആര്യനാട്: ഓട്ടോറിക്ഷയിൽ ചാരായം കടത്തിയ രണ്ട് പേർ എക്സൈസ് റെയിഡിനിടെ പിടിയിലായി.വിതുര ചേന്നാംപാറ സ്വദേശി മുഹമ്മദ് അൻഷാദ്,തൊളിക്കോട് തേവൻപാറ സ്വദേശി സിദ്ദിഖ് എന്നിവരാണ് അറസ്റ്റിലായത്.ഇവർക്കൊപ്പം ആട്ടോയിൽ ഉണ്ടായിരുന്ന പുറുത്തിപ്പാറ സ്വദേശിയും നിരവധി കഞ്ചാവ് കേസിലെ പ്രതിയുമായ ശിൽപ്പി ഓടി രക്ഷപ്പെട്ടു.ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചു.പറണ്ടോട് പുറുത്തിപ്പാറയിൽ നിന്നു നെടുമങ്ങാട് ഭാഗത്തേക്ക് ഓട്ടോയിൽ ചാരായം കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.ഇവരുടെ പക്കൽ നിന്ന് രണ്ട് ലിറ്റർ ചാരായവും പിടിച്ചെടുത്തു.ആര്യനാട് എക്സൈസ് പ്രിവന്റീവ് ഓഫീസർ ആർ.വി.മോനി രാജേഷ്,സിവിൽ എക്സൈസ് ഓഫീസർമ്മാരായ വി.ഗൗതമൻ,പി.എസ്.സുജിത്ത്,വി.എസ്.സുജിത്ത്,ഡ്രൈവർ റിജുകുമാർ എന്നിവരടങ്ങുന്ന സംഘമാണ് റെയിഡിൽ പങ്കെടുത്തത്.പ്രതികളെ കോടതിയിൽ ഹാജരാക്കി.