കുറ്റിച്ചൽ:കുറ്റിച്ചലിൽ കോൺഗ്രസ് വാട്ട്സ് ആപ്പ് കൂട്ടായ്മ പഞ്ചായത്തിലെ എല്ലാ ബൂത്തുകളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള പച്ചക്കറി കിറ്റ് വിതരണം അടൂർ പ്രകാശ്.എം.പി നിർവഹിച്ചു.കെ.എസ്.ശബരീനാഥൻ.എം.എൽ.എ മുഖ്യാതിഥിയായി.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.ആർ.ഉദയകുമാർ,യു.ഡി.എഫ് ചെയർമാൻ കുറ്റിച്ചൽ വേലപ്പൻ,ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ജയമോഹനൻ,കോട്ടൂർ സന്തോഷ് എന്നിവർ സംസാരിച്ചു.

വാട്ട്സ് അപ്പ് കൂട്ടായ്മ ഭാരവാഹികളായടി.സുനിൽകുമാർ,വിജി ,കറ്റിച്ചൽ സുനി,അജയകുമാർ,മുബാറക ,ബൈജുകുമാർ,ബിജോയ് എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.